Our Passengers

Wednesday 7 January 2015

ഡോറിനു മുന്നില്‍ കൂട്ടം കൂടി നിന്ന വിദ്യാര്‍ഥികളോടു മാറി നില്‍ക്കാന്‍ പറഞ്ഞ കണ്ടക്ടര്‍ക്ക് കിട്ടിയ ശിക്ഷ എന്താണെന്നു അറിയുമോ ???

ഇന്നലെ രാവിലെ തലശ്ശേരിയില്
നിന്നും കണ്ണൂരേക്കു പുറപ്പെടാനായി ഒരുങ്ങിയ
Sriram Transport ന്ടെ KL-13-M-6669 നമ്പര് കല്ല്യാണ്
ബസ്സിനു ചുറ്റും പതിവുപോലെ കോളേജ്
വിദ്യാര്ഥികള് കൂടി നിന്നു. മറ്റ് യാത്രക്കാര്ക്കു
കയറാന് പറ്റാത്ത വിധം കൂട്ടം കൂടി നിന്ന ഇവരോടു
കണ്ടക്ടര് മാറി നില്ക്കാന് ആവശ്യപ്പെടുക എന്നൊരു
മഹാപാപം ചെയ്തുപോയി.
ഇതു കേട്ടപാതി കേള്ക്കാത്തപാത
ി ചോരതിളച്ചൊരു മഹതി തന്ടെ ഫോണെടുത്തു
കറക്കി....
വിദ്യാര്ഥികളെയും കുത്തിനിറച്ച് തോട്ടട കഴിഞ്ഞ്
ഒരു കോളേജിനു മുന്നിലെത്തിയപ്പോള് ഒരു
സംഘം ഈ ബസ്സിനെയും കാത്ത് നിലയുറപ്പിച്ചിര
ിക്കുകയായിരുന്നു....
പിന്നീട് നടന്നത് സിനിമയിലൊക്കെ കണ്ടു ശീലിച്ച
തരത്തിലുള്ള സീനായിരുന്നു....
സ്വന്തം അച്ഛന്ടെ വയസ്സുള്ള ഒരു
മനുഷ്യനെ കൈയ്യൂക്കിന്ടെയും മറ്റു
പലരുടേയും ധൈര്യത്തില് നടുറോഡിലിട്ട്
യാത്രക്കാരുടെയും നാട്ടുകാരുടെയും മുന്നില് വച്ച്
തല്ലിച്ചതച്ചു.
വിദ്യാര്ഥികളുടെ പ്രശ്നം... അതും ഒരു
വിദ്യാര്ഥിനിയുടെ പ്രശ്നം ആകുമ്പോള്
ഇടപെടണമല്ലോ....
മിന്നല് പണിമുടക്കൊന്നും ആവാത്തതിനാല്
പത്രങ്ങളില് വെണ്ടക്കാ വലിപ്പത്തില്
വാര്ത്തയും ആയില്ല.
ഈ റൂട്ടില് ഓടുന്ന ആറുബസ്സുകള് സ്വന്തമായുള്ള ഒരു
ബസ്സ് കമ്പനിക്ക് മിന്നല്പണിമുടക്ക് നടത്താന് വലിയ
ബുദ്ധിമുട്ട് ഇല്ലായിരുന്നു എന്നു എല്ലാവരും ഓര്ക്കുക.
അതു കൊണ്ടു തന്നെ തല്ലുകൊടുക്കാന്
‍ പറഞ്ഞവളും തല്ലിയവനും ഒക്കെ വൈകുന്നേരം ബസ്സില്
പാസും കൊടുത്തു പോയി.
ചില ബസ്സ് ജീവനക്കാര് കുട്ടികളോട്
മോശമായി പെരുമാറുന്നുണ്ട് എന്ന
കാര്യം നിഷേധിക്കുന്നില്ല.
പക്ഷേ പെട്ടെന്നുണ്ടായ പ്രകോപനത്തിന്ടെ
പേരില് പത്താളുടെ പിന്ബലത്തില്
നിയമം കൈയിലെടുത്ത് അഴിഞ്ഞാടുന്നത് അത്ര നല്ല
കാര്യം തന്നെ ആണോ എന്ന് ഒന്നു ആലോചിക്കുക...
മാറി നില്ക്കാന് ആവശ്യപ്പെട്ടാലോ പാസ്കാര്ഡ്
കാണിക്കാന് ആവശ്യപ്പെട്ടാലോ വിദ്യാര്ഥികള്
ക്കെതിരായുള്ള ക്രൂരതയായി മാറുന്നില്ല അതു. ഒരു
പാലം ഇട്ടാല് അങ്ങോട്ടും ഇങ്ങോട്ടും എന്നത്
എല്ലാവരും ഓര്മ്മയില് വെച്ചാല് നന്നായിരിക്കും.
മിന്നല് പണിമുടക്കോ ഇല്ലാത്തതുകൊണ്ടോ ,
വെണ്ടക്കാ അക്ഷരത്തില് പത്ര വാര്ത്ത
ഇല്ലാത്തതുകൊണ്ടോ ഈ
സംഭവം നിസ്സാരമായി പോകുന്നില്ല.
ഈ സംഭവത്തില് ഉള്പ്പെട്ട
ആണും പെണ്ണും അടങ്ങുന്ന യൂനിഫോമിട്ട
ക്രിമിനലുകള് ഒരു നാള് ഈ സംഭവം ഓര്ത്തു ദുഖിക്കും.
അതു ചിലപ്പോള് കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ്
ജീവിതം കരുപ്പിടിക്കാനുള്ള ഓട്ടത്തിനിടയില്
‍ അപ്രതീക്ഷിതമായി കടന്നു വരുന്ന സമന്സ്സ് ഓര്ഡറു
കണ്ടാകും....
കാരണം സര്വ്വീസ് നടത്തുന്ന
പൊതുവാഹനങ്ങളെ തടഞ്ഞവര്ക്കെതിരെ വാഹന
ഉടമക്ക് പരാതി നല്കാവുന്ന വകുപ്പുകള് മാറിയത് ഈ
അനിയന്മ്മാര് അറിഞ്ഞു കാണില്ല —

No comments:

Post a Comment