രാത്രിയോ പകലോ എന്നില്ലാതെ മാക്കൂട്ടം ചുരം കേറി അന്നും ഇന്നും കൊടകിലെ കണ്ണൂര്‍
നിവാസികള്‍ക്ക് ഗൃഹാതുരുത്വം നല്‍കുന്ന, അവര്‍ സ്വന്തം എന്നു കരുതുന്ന ലക്ഷ്മിക്കുട്ടികള്‍....
. . ..
ലക്ഷ്മി എന്നു കേട്ടാല്‍ വീരാജ് പേട്ട എന്നും വീരാജ്പേട്ട എന്നാല്‍ ലക്ഷ്മി എന്നുമാണ് എനിക്കാദ്യം മനസ്സില്‍ ഓടി വരിക. വീരാജ്പേട്ട എന്ന ഒരു സ്ഥലമുണ്ടെന്നു തന്നെ പലരും മനസ്സിലാക്കിയത് ലക്ഷമിബസുകളുടെ ബോര്‍ഡ് കണ്ടാണ്
ആത്മാര്‍ഥതയും ചെയ്യുന്ന ജോലിയോടുള്ള കൂറും ഉണ്ടായിരുന്ന ഒരു കൂട്ടം ജീവനക്കാരും
ഉടമയും ലക്ഷ്മി യെ കണ്ണൂരിന്ടെയും പേട്ടക്കാരുടെയും മനസ്സിലേക്ക് ഓടിച്ചു കയറ്റി.
ഇന്നു ബസുകള്‍ പറപ്പിച്ചു നടക്കുന്നവരൊക്കെ നിക്കറുമിട്ട് ആനന്ദില്‍ മണിച്ചിത്രത്താഴു
കാണുന്ന സമയത്ത് ജോലിക്കു കയറിയവരാണു ഇവരൊക്കെ..
റോഡിന്ടെ ശോചനീയാവസ്ഥയും സര്‍ക്കാരുകളുടെ നിയമക്കുരുക്കിലും കിടന്നു പിടയുകയാണ്
ഇന്ടര്‍ സ്റ്റേറ്റ് സര്‍വ്വീസുകള്‍ എങ്കിലും വെള്ളം കണ്ടിട്ട് കാലങ്ങളായ കോഹിനൂരും വസീമും
ആനവണ്ടിയുമൊക്കെചുരം ഇറങ്ങി വരുമ്ബോള്‍ തല ഉയര്‍ത്തിപ്പിടിച്ച് കണ്ണൂരിന്ടെ KL 13
മായി ലക്മി ചുരം കയറുന്നു
പതിറ്റാണ്ടുകളുടെ വിശ്വാസ്യതയുമായി, കണ്ണൂരുകാരുടേയും വീരാജ്പേട്ട മടിക്കേരിക്കാരുടേയും സ്നേസാദരങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ട്..
NB : വീരാജ്പേട്ട ബസ് എന്നൊരു പേജ് ഉണ്ടോ എന്നറില്ല. ഉണ്ടെങ്കില്‍ അവരും ഒരിക്കല്‍
എഴുതും.കണ്ണൂരെന്നാല്‍ നമ്മള്‍ക്ക് ലക്ഷ്മി ആണെന്നു ♡♡
No comments:
Post a Comment