SUJATHA TRANSPORT
1970 ഇൽ പരേതനായ ശ്രീ നാരായണൻ അദ്ദേഹത്തിന്റെ മകൾ സുജാതയുടെ പേരിൽ ആരംഭിച്ചതാണ് ഈ സർവിസ്
അപൂർവങ്ങളിൽ അപൂർവമായ ഒരു ചിത്രം . First day exclusive :-) |
കണ്ണൂര് ആശുപത്രി - കാവിന്മൂല റൂട്ടിൽ ആയിരുന്നു ആദ്യത്തെ ബസ് .
1972 ഇൽ അദ്ദേഹത്തിന്റെ വിയോഗത്തോടെ മകൻ പവിത്രൻ സർവിസ് ഏറ്റെടുത്തു . ഒരു ബസ്സിൽ ആരംഭിച് 2004 ഇൽ എത്തി നിന്നപ്പോൾ കണ്ണൂര് കോഴിക്കോട് അടക്കം 8 ബസ്സുകൾ ഇവര്ക്ക് സ്വന്തമായി ഉണ്ടായിരുന്നു .
കരുരിലെ കടുവകൾ കണ്ണൂരിൽ ഇറങ്ങും മുന്നേ കണ്ണൂര് കോഴിക്കോട് റൂട്ടിൽ ഓടിയിരുന്ന ഒരു സുജാത യുടെ കണ്ണൂരിൽ നിര്മിച്ച ഒരു കടുവകുട്ടി ... |
പക്ഷെ പിന്നീട് അങ്ങോട്ട് ഒരു ബസ് ആയി ഈ സർവീസ് ചുരുങ്ങി .
കണ്ണൂര് തലശ്ശേരി വിലങ്ങാട് റൂട്ടിൽ ഓടുന്ന സുജാതയെ പക്ഷെ കണ്ണൂരുകാർക്ക് അത്ര പരിചയം പോര , കാരണം രാവിലെ 7 മണിയോടെ കണ്ണൂരിൽ നിന്ന് പുറപെട്ടു രാത്രി 8 മണിയോടെ തിരിച്ചു വരുന്ന രീതിയിൽ ആണ് സുജാതയുടെ കണ്ണൂരിലെ സമയ ക്രമം
ഇപ്പോളിതാ പുതിയ ഒരു ടൈഗർ കൊച്ചു ബസുമായി സുജാത എത്തിയിരിക്കുന്നു . ഒരു കാലത്ത് നാട്ടുകാരുടെ പൊന്നോമനകൽ ആയിരുന്ന ഈ സർവീസ് ന്റെ ഒരു മടങ്ങി വരവായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു .
.
റോഡുകളിൽ വസന്തം തീർത്ത ആ ബസുകൾ ക്ക് പകരക്കാരായി പുതു പുതാൻ സുജാത ബസുകൾ ഇറക്കാൻ അവരുടെ പുതിയ തലമുറക്ക് കഴിയട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു
45 ആമത്തെ വയസ്സിലേക്ക് കടക്കുന്ന സുജാത കുടുംബത്തിലെ പുതിയ കുട്ടിയെ നിങ്ങള്ക്ക് മുന്നില് ഞങ്ങൾ അഭിമാന പുരസരം സമര്പ്പിക്കുന്നു ......
സ്നേഹപൂർവ്വം കണ്ണൂർ ബസ്
Photo and Info courtesy
PRAVEESH . M.K
Join Our Group
MALABAR RIDERS for more details