Our Passengers

Thursday, 18 September 2014

സമയക്കുറവ് മൂലം ഒരു സ്റ്റോപ്പ്‌ ഒഴിവാക്കിയതിനു ബസുകൾക്ക് കിട്ടിയ പണി കണ്ടോ ??

എടക്കാട് ടൗണില്‍ കയറാതെ പോയ ബസുകളെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞപ്പോള്‍ ഉണ്ടായ ദൃശ്യം.

ബസ്സുകാരുടെ ഈ തെറ്റായ പ്രവൃത്തികാരണം എടക്കാട് ഉള്ള കുറേ യാത്രക്കാര്‍ വിഷമത അനുഭവിക്കുന്നുണ്ടെന്നു ഞങ്ങള്‍ക്കറിയാം.
കൃത്യ സമയത്ത് പല സ്ഥലങ്ങളിലും എത്തേണ്ടുന്ന പല ആള്‍ക്കാരും ബസു കിട്ടാത്തതു മൂലം അതിനു സാധിക്കാതെ വരുമ്പോള്‍ ആരായാലും പ്രതികരിക്കും. ഇതു പോലുള്ള പ്രതിഷേധങ്ങള്‍ ഫലവത്താണെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ ???

ആദ്യം നമുക്ക് എന്തു കൊണ്ടു ബസുകള്‍ എടക്കാട് സ്റ്റോപ്പ് ഒഴിവാക്കുന്നു എന്നു അന്വേഷിച്ചു നോക്കാം.
കണ്ണൂര്‍ തലശ്ശേരി ലോക്കല്‍ ബസിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും മുന്നില്‍ അന്നും ഇന്നും വലിയ കടമ്പയായി നില്‍ക്കുന്നത് നടാല്‍ ഗേറ്റ് ആണ്.
കണ്ണൂരില്‍ നിന്നും തലശ്ശേരിയിലേക്കു പോകുന്ന ഒരു ബസിനു മുന്നില്‍ നടാല്‍ ഗേറ്റ് അടഞ്ഞാല്‍ അവിടെ തീരും അവരുടെ മാന്യമായ സര്‍വ്വീസ്. തീവണ്ടി പോയി ഗേറ്റ് തുറക്കുമ്പോളേക്കും ഒരേ ദിശയിലേക്ക് പോകുന്ന രണ്ടില്‍ അധികം ബസ്സുകള്‍ അവിടെ ഒന്നിച്ചെത്തിയിരിക്കും.

പല ബസ്സുകള്‍ക്കും തലശ്ശേരി എത്തി അപ്പോള്‍ തന്നെ തിരിച്ചു വരുന്ന രീതിയില്‍ ആണു സമയം നിശ്ചയിച്ചിട്ടുള്ളത്.
ഇതു പോലുള്ള ബ്ലോക്കില്‍ പെട്ടു കിടക്കുന്ന സമയം അവര്‍ക്ക് പിടിച്ചെടുക്കേണ്ടത് പിന്നീടങ്ങോട്ടുള്ള സ്ഥലങ്ങളിലാണ്.
വളരെ നല്ല രീതിയില്‍ കൃത്യസമയം പാലിച്ചോടുന്ന തീവണ്ടികളാണ് നമ്മുടെ നാട്ടിലൂടെ എന്നതിനാല്‍  ഏതു ബസ് എപ്പോള്‍ നടാലില്‍ കുടുങ്ങുമെന്നു ആര്‍ക്കും പറയാന്‍ പറ്റില്ല.

ഇനി ഗേറ്റ് തുറന്നാലോ ???
ഇരു ഭാഗത്തും നിരന്നു നില്‍ക്കുന്ന ഇരു ചക്ര വാഹനക്കാര്‍. നിരനിരയായി കിടക്കുന്ന കാറുകള്‍. എല്ലാത്തിനെയും മറി കടന്നു പിന്നെ മൂന്നോ നാലോ ബസുകള്‍ ഒന്നിച്ചു കുതിക്കുകയായി തലശ്ശേരിയിലേക്ക്.

പത്തു മിനുട്ടുകള്‍ക്കു മുകളിലായി എടക്കാട് ടൗണിലൂടെ ഒരു ബസ് പോയില്ല എങ്കില്‍ എത്ര തലശ്ശേരി ടിക്കറ്റുകള്‍ ആ സ്റ്റോപ്പില്‍ ഉണ്ടാകുമെന്ന് എല്ലാ ജീവനക്കാര്‍ക്കും അറിയാം. അതു കൊണ്ട് തന്നെ ആദ്യത്തെ ബസ് എടക്കാട് ടൗണില്‍ കയറി ആള്‍ക്കാരെ എടുക്കും. പിന്നാലെ വരുന്നവര്‍ വൈകി ഓടുന്നതിനാല്‍ ടൗണിലൂടെ കയറി കാലിയായ സ്റ്റോപ്പില്‍ നിര്‍ത്തിയിടാന്‍ എന്തായാലും താല്‍പര്യപ്പെടില്ല. അവര്‍ ടൗണില്‍ കയറാത്ത അടുത്ത പ്രധാന സ്റ്റോപ്പ് നോക്കി കുതിക്കും.

നാട്ടുകാര്‍ക്ക് പ്രതികരിക്കാം. പക്ഷേ ഒരു പ്രധാന ടൗണ്‍ ഒഴിവാക്കാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നത് എന്താണെന്നു ഒരു നിമിഷം ആലോചിക്കുക.

വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയാല്‍ എല്ലാം ശരിയാകുമെന്നു കരുതുന്നുണ്ടോ ??
അതിനു മുന്‍പേ നിങ്ങളുടെ പ്രതിഷേധം കണ്ട് കാര്യം മനസ്സിലാകാതെ അന്തം വിട്ടു നില്‍ക്കുന്ന യാത്രക്കാരെ കണ്ടോ ?
പല പല ആവശ്യങ്ങള്‍ അവര്‍ക്കും ഉണ്ട്. ഇതു പോലുള്ള നാടകങ്ങള്‍ മൂലം അവര്‍ക്ക് നഷ്ടപ്പെടുന്നത് അവരുടെ വിലയേറിയ സമയം ആണു.
ഇനി ബസ്സുകള്‍ വിട്ടു കഴിഞ്ഞാല്‍ അവര്‍ സമയം തിരിച്ചു പിടിക്കാന്‍ കാണിക്കുന്ന പരാക്രമങ്ങള്‍ എന്താകുമെന്ന് ആലോചിച്ചിട്ടുണ്ടോ ??
റോഡുകളെ ചോരക്കളമാക്കുന്ന ഇതു പോലുള്ള പഴഞ്ചന്‍ നടപടികള്‍ ഒഴിവാക്കൂ.
ഓര്‍ക്കുക സമയവും ജീവനും വിലപ്പെട്ടതാണ്. ദയവു ചെയ്ത് അതു വച്ച് ആരും പന്താടരുത്.

പരാതികള്‍ നിയമത്തിന്ടെ വഴി നീങ്ങുക.

സമയം പ്രകാരം ഓടേണ്ടതും എന്നാല്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ അതു പാലിക്കാന്‍ പറ്റാതെ കഷ്ടപ്പെടുന്ന ബസുകളെ നടു റോഡിലിട്ടു കഷ്ടപ്പെടുത്തരുത്.

കണ്ണൂരിലെ വേദനിക്കുന്ന ബസ് തൊഴിലാളികള്‍ക്കായി

കണ്ണൂര്‍ ബസ്സ്

Sunday, 14 September 2014

Geetha Transport , Old Beauties

കണ്ണൂര് കോഴിക്കോട് റോഡുകള്ക്ക് മറക്കാൻ പറ്റാത്ത ഒരു നാമം .

അതാണ്‌ ഗീത

ഗീത ഗ്രൂപ്പിന്റെ പഴയ പടയാളികളെ ഒന്ന് പരിച്ചയപെടാമല്ലേ












നിങ്ങളുടെ കുട്ടി കാലത്ത് നിങ്ങൾ നോക്കി നിന്ന ഗീതയുടെ പഴയ കാല ബസുകളുടെ ചിത്രങ്ങൾ അടങ്ങിയ അപൂർവ ശേഖരം കാണാനായി ഞങ്ങളുടെ ഗ്രൂപ്പിൽ അംഗം ആകു ..

MALABAR RIDERS

Sunday, 31 August 2014

SUJATHA TRANSPORT

SUJATHA TRANSPORT

1970 ഇൽ പരേതനായ ശ്രീ നാരായണൻ അദ്ദേഹത്തിന്റെ  മകൾ സുജാതയുടെ പേരിൽ ആരംഭിച്ചതാണ് ഈ സർവിസ്


അപൂർവങ്ങളിൽ അപൂർവമായ ഒരു ചിത്രം .  First day exclusive :-)


കണ്ണൂര് ആശുപത്രി - കാവിന്മൂല റൂട്ടിൽ  ആയിരുന്നു ആദ്യത്തെ ബസ്‌ .


1972 ഇൽ അദ്ദേഹത്തിന്റെ വിയോഗത്തോടെ മകൻ പവിത്രൻ സർവിസ് ഏറ്റെടുത്തു .   ഒരു ബസ്സിൽ ആരംഭിച് 2004 ഇൽ എത്തി നിന്നപ്പോൾ കണ്ണൂര് കോഴിക്കോട് അടക്കം 8 ബസ്സുകൾ ഇവര്ക്ക് സ്വന്തമായി ഉണ്ടായിരുന്നു .
കരുരിലെ കടുവകൾ കണ്ണൂരിൽ ഇറങ്ങും മുന്നേ കണ്ണൂര് കോഴിക്കോട് റൂട്ടിൽ ഓടിയിരുന്ന ഒരു സുജാത യുടെ കണ്ണൂരിൽ നിര്മിച്ച  ഒരു കടുവകുട്ടി ...


പക്ഷെ പിന്നീട് അങ്ങോട്ട്‌ ഒരു ബസ്‌ ആയി ഈ സർവീസ് ചുരുങ്ങി .


 കണ്ണൂര് തലശ്ശേരി വിലങ്ങാട് റൂട്ടിൽ ഓടുന്ന സുജാതയെ പക്ഷെ കണ്ണൂരുകാർക്ക് അത്ര പരിചയം പോര , കാരണം രാവിലെ 7 മണിയോടെ കണ്ണൂരിൽ നിന്ന് പുറപെട്ടു രാത്രി 8 മണിയോടെ തിരിച്ചു വരുന്ന രീതിയിൽ ആണ് സുജാതയുടെ കണ്ണൂരിലെ സമയ ക്രമം 



 ഇപ്പോളിതാ പുതിയ  ഒരു ടൈഗർ കൊച്ചു ബസുമായി സുജാത എത്തിയിരിക്കുന്നു . ഒരു കാലത്ത് നാട്ടുകാരുടെ പൊന്നോമനകൽ ആയിരുന്ന ഈ സർവീസ് ന്റെ ഒരു മടങ്ങി വരവായി കാണാൻ  ഞങ്ങൾ ആഗ്രഹിക്കുന്നു .

 .

റോഡുകളിൽ വസന്തം തീർത്ത ആ ബസുകൾ ക്ക് പകരക്കാരായി പുതു പുതാൻ സുജാത ബസുകൾ ഇറക്കാൻ അവരുടെ പുതിയ തലമുറക്ക് കഴിയട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു


45 ആമത്തെ വയസ്സിലേക്ക് കടക്കുന്ന സുജാത കുടുംബത്തിലെ പുതിയ കുട്ടിയെ  നിങ്ങള്ക്ക് മുന്നില് ഞങ്ങൾ അഭിമാന പുരസരം സമര്പ്പിക്കുന്നു ......


സ്നേഹപൂർവ്വം കണ്ണൂർ ബസ്‌

Photo and Info courtesy

PRAVEESH . M.K


Join Our Group

MALABAR RIDERS for more details

Sunday, 17 August 2014

LAKSHMI BUS SERVICE - PRIDE OF KANNUR





രാത്രിയോ പകലോ എന്നില്ലാതെ മാക്കൂട്ടം ചുരം കേറി അന്നും ഇന്നും കൊടകിലെ കണ്ണൂര്‍ 

നിവാസികള്‍ക്ക് ഗൃഹാതുരുത്വം നല്‍കുന്ന, അവര്‍ സ്വന്തം എന്നു കരുതുന്ന ലക്ഷ്മിക്കുട്ടികള്‍.... 

 . ..





ലക്ഷ്മി എന്നു കേട്ടാല്‍ വീരാജ് പേട്ട എന്നും വീരാജ്പേട്ട എന്നാല്‍ ലക്ഷ്മി എന്നുമാണ് എനിക്കാദ്യം മനസ്സില്‍ ഓടി വരിക. വീരാജ്പേട്ട എന്ന ഒരു സ്ഥലമുണ്ടെന്നു തന്നെ പലരും മനസ്സിലാക്കിയത് ലക്ഷമിബസുകളുടെ ബോര്‍ഡ് കണ്ടാണ്



ആത്മാര്‍ഥതയും ചെയ്യുന്ന ജോലിയോടുള്ള കൂറും ഉണ്ടായിരുന്ന ഒരു കൂട്ടം ജീവനക്കാരും 

ഉടമയും ലക്ഷ്മി യെ കണ്ണൂരിന്ടെയും പേട്ടക്കാരുടെയും മനസ്സിലേക്ക് ഓടിച്ചു കയറ്റി. 

ഇന്നു ബസുകള്‍ പറപ്പിച്ചു നടക്കുന്നവരൊക്കെ നിക്കറുമിട്ട് ആനന്ദില്‍ മണിച്ചിത്രത്താഴു 

കാണുന്ന സമയത്ത് ജോലിക്കു കയറിയവരാണു ഇവരൊക്കെ..
റോഡിന്ടെ ശോചനീയാവസ്ഥയും സര്‍ക്കാരുകളുടെ നിയമക്കുരുക്കിലും കിടന്നു പിടയുകയാണ് 

ഇന്ടര്‍ സ്റ്റേറ്റ് സര്‍വ്വീസുകള്‍ എങ്കിലും വെള്ളം കണ്ടിട്ട് കാലങ്ങളായ കോഹിനൂരും വസീമും 

ആനവണ്ടിയുമൊക്കെചുരം ഇറങ്ങി വരുമ്ബോള്‍ തല ഉയര്‍ത്തിപ്പിടിച്ച് കണ്ണൂരിന്ടെ KL 13 
മായി ലക്മി ചുരം കയറുന്നു



പതിറ്റാണ്ടുകളുടെ വിശ്വാസ്യതയുമായി, കണ്ണൂരുകാരുടേയും വീരാജ്പേട്ട മടിക്കേരിക്കാരുടേയും സ്നേസാദരങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ട്..



NB : വീരാജ്പേട്ട ബസ് എന്നൊരു പേജ് ഉണ്ടോ എന്നറില്ല. ഉണ്ടെങ്കില്‍ അവരും ഒരിക്കല്‍ 
എഴുതും.കണ്ണൂരെന്നാല്‍ നമ്മള്‍ക്ക് ലക്ഷ്മി ആണെന്നു ♡♡

Friday, 11 July 2014

CITY STAR WiFi Edition LSOS , IRITTY - KANNUR - PAYYANNUR






അവസാനം അതും സംഭവിച്ചു ....

വിവര സാങ്കേതിക വിദ്യയുടെയും സോഷ്യൽ മീഡിയ കളുടെയും തള്ളി കയറ്റത്തിൽ നമ്മൾ അറിഞ്ഞു തുടങ്ങിയ വാക്ക് ആണ് വൈഫൈ  .

ഡസ്ക് ടോപ്പിൽ നിന്നും ലാപ്ടോപ് ഇലേക്ക് വന്നത് പോലെ
ലാൻഡ്‌ ഫോണിൽ നിന്നും മൊബൈൽ ഫോണിലേക്ക് വന്നത് പോലെ
പഴയ ഇന്റർനെറ്റ്‌ സൂത്രവാക്യങ്ങളിൽ നിന്നും മാറി ഇതാ വയർലെസ്സ് ഇന്റർനെറ്റ്‌ ഉം .

കണ്ണൂര് ബസ്‌ അഭിമാന പുരസരം നിങ്ങള്ക്ക് മുന്നില് സമര്പ്പിക്കുന്നു കണ്ണൂരിലെ ആദ്യത്തെ വൈ ഫൈ ബസ്‌ .

ഇരിട്ടി - കണ്ണൂര് - പയ്യന്നൂര് റൂട്ടിലോടുന്ന സിറ്റി സ്റ്റാർ എന്ന ബസ്‌ ആണ് ഈ നൂതന ആശയവുമായി രംഗത്ത് എത്തിയിട്ടുള്ളത് .

ഒരു വയർലെസ്സ് മോഡം ഉപയോഗിച്ച് ആണ് ഇന്റർനെറ്റ്‌ ലഭ്യമാകുക . യാത്രക്കാർക്ക് സ്മാർട്ട്‌ ഫോണ്‍ , ലാപ്ടോപ് , ടാബ് എന്നിവ ഉപയോഗിച്ച് ഈ സൗകര്യം ഉപയോഗപെടുതാവുന്നതാണ് ...

ഈ ബസ്‌ നെ കുറിച്ചുള്ള കൂടുതൽ ചിത്രങ്ങള്ക്കായി സന്ദര്ശിക്കുക

MALABAR RIDERS


Saturday, 28 June 2014

FC SANA . Kannur - Kasargod FP

The Beauty Queen SANA ( Foot Ball Edition )


കണ്ടിട്ട് ഞെട്ടല്ല കേട്ടോ .... അങ്ങ് ഇംഗ്ലണ്ട് ലെയോ അമേരിക്കയിലേയോ ബസ്‌ അല്ല . പിന്നെ ബാർസിലോന യുടെ കമ്പനി ബസ്സുമല്ല .

ഇത് കരുരിലെ ടൈഗേർ കോച്ച് അണിയിച്ചൊരുക്കിയ കണ്ണൂര് കാസര്ഗോഡ് റൂട്ടിലോടുന്ന ഒരു പാവം ഫാസ്റ്റ് പസ്സഞ്ചെർ ....

ഈ ബസ്‌ ന്റെ തുടക്കം മുതലേ ടീംKANNUR BUS ഉം  MALABAR RIDERS ഉം  ഈ ബസ്‌ നു പിറകെ ഉണ്ടായിരുന്നു ....

ടൈഗർ കോച്ച് ഇല നിന്നും ഞങ്ങളുടെ സുഹൃത്ത്‌ DERIN PAUL എടുത്ത ചിത്രം . കേരളക്കരയിലെ മുഴുവൻ ബസ്‌ പ്രേമികളും ഞെട്ടി പോയിരുന്നു ഈ ചിത്രം കണ്ടിട് ....


പിന്നെ അങ്ങോട്ട്‌ ഈ മുത്ത്‌ കണ്ണൂരിൽ കാലു കുത്തുന്നതും കാത്തുള്ള നില്പായിരുന്നു നമ്മളെല്ലാവരും ......
അങ്ങനെ ആദ്യ ദിവസത്തിൽ തന്നെ നമ്മളുടെ എക്സ്ക്ലൂസിവ്  വീരൻ ആയ ധർമു എന്ന് വിളിപ്പേരുള്ള രാഹുൽ കാരായി കണ്ണൂര് സ്റ്റാൻഡിൽ നിന്നും ചൂടോടെ പൊക്കി .

ആദ്യ ദിവസം അണിഞ്ഞൊരുങ്ങി ഇവൾ സ്റ്റാൻഡിൽ എത്തിയപ്പോൾ കേരളത്തിലെ ഏറ്റവും പേര് കേട്ട ആ കണ്ണൂര് സ്റ്റാന്റ് മുഴുവൻ സന യിലേക്ക് ചുരുങ്ങി പോകുന്നത് പോലെ തോന്നി .... ഈ ചിത്രം കാണുമ്പോൾ നിങ്ങള്ക്കും മനസിലാകും അതിലൊരു തെറ്റുമില്ല എന്ന് . ഈ കൊല്ലാതെ ഏറ്റവും പേര് കേട്ട ഒരു ചിത്രമായി മാറുകയായിരുന്നു ഇത് .



അങ്ങനെ സന യുടെ വിശ്വസ്തൻ സാലിക്കയുടെ ചുമലിൽ ഏറി കാസര്ഗോടെക്ക് കുതിക്കുമ്പോൾ ഞങ്ങളുടെ സുഹൃത്തുക്കള പകര്ത്തിയ ചില ദൃശ്യങ്ങൾ കൂടെ 






ചിത്രങ്ങൾ തന്നു സഹായിച്ച 

muthu , 
എന്നിവര്ക്കും 
ഒരിക്കൽ കൂടി നന്ദി 

കൂടാതെ ഇത് പോലൊരു മുത്ത് നെ നമ്മള്ക്ക് സമ്മാനിച്ച സന യുടെ എല്ലാമെല്ലാമായ സൈഫുക്കക്കും  ഒരായിരം നന്ദി .

സ്നേഹപൂർവ്വം 



Tuesday, 10 June 2014

Sri ram Transport

സാദാരണയായി ശ്രിരാമന്റെ ദാസനായ ഹനുമാൻ  യജമാനനെ കാണാൻ അങ്ങോട്ട്‌ പോകുക എന്നാലെ നാട്ടു നടപ്പ് ....

എന്നാൽ ഇത് കണ്ടോ ???

ഹനുമാനെ കാണാനായി ശ്രീരാം ഇതാ അങ്ങോട്ട്‌ പോയിരിക്കുന്നു ....


അന്ടല്ലൂർ കാവിന്റെ തിരുമുറ്റത്ത്‌ അനുഗ്രഹം തേടി കണ്ണൂര് ബസ്‌ ശ്രീരാം.

SRIRAM TRANSPORT

Daily Services

Parassini - Kannur - Thalassery - Thottilpalam

Kannur - Thalassery

Thalassery - Kadavathur

Thalassery - Thottilpalam

Kuthuparamba - Kannur - Thalassery - Vadakara - Kpyilandi - Kozhikode

Join Our Group Malabar Riders

Like Our Page Kannur Bus