Our Passengers

Wednesday, 21 June 2017

തബു ... കണ്ണൂരിന്റെ സ്വന്തം സുന്ദരി ..

ഒരു കൊടുങ്കാറ്റു പോലെ മാറ്റത്തിന്റെ മാറ്റൊലി തീർത്തു കണ്ണൂരിന്റെ റോഡിലേക്ക് കടന്നു വന്ന ഒരു ഓപ്പറേറ്റർ ആയിരുന്നു തബു.
കണ്ടു ശീലിച്ച ബസ്സുകളുടെ ചട്ടക്കൂടിൽ നിന്നും പുറത്തു ചാടി ലോക്കൽ റൂട്ടിലേക്കു പോലും ആധുനികവും ആഡംബരവുമായ ബസുകൾ ഇറക്കി കണ്ണൂരുകാരുടെ മനം കവർന്ന സ്വപ്ന സുന്ദരി ...
വളരെ ചെറിയ കാലം കൊണ്ട് തന്നെ ബസ് സ്നേഹികളുടെ ഇടയിൽ ഒരു വലിയ സ്ഥാനം സ്വന്തമാക്കിയ തബുവിന്റെ സുന്ദരികളുടെ ചില ചിത്രങ്ങൾ ഇതാ ..
ചിത്രങ്ങൾക്ക് കടപ്പാട് : മലബാർ റൈഡേഴ്‌സ്  ,  തബു റണ്ണിങ് കൂൾ


Pinky KL 59 K 1111 
ഒടുവള്ളി തട്ടിന്റെ മണ്ണിലൂടെ 



TABBU KL 59 K 1111




പച്ചക്കിളി KL 59 M 400






TABBU TWINS

കാർത്തികേയൻ .... PRINCE OF INFINITI

സുബ്രഹ്മണ്യ ഭഗവാന്റെ നാമം ആയ കാർത്തികേയനെ അറിയില്ലേ ???
ന്യൂ ജെനെറേഷൻ പിള്ളേർ പറയും എം.എൻ കാർത്തികേയൻ എന്നു ..
എന്നാൽ ഇതു മംഗലശ്ശേരി നീലകണ്ഠൻ കാർത്തികേയൻ അല്ല ... ഇൻഫിനിറ്റിയുടെ സ്വന്തം രാജ കുമാരൻ കാർത്തികേയൻ .... മലയോര പ്രദേശമായ ഇരിട്ടി യിൽ നിന്നും കോഴിക്കോട് പോയി കണ്ണൂർ വഴി വീണ്ടും ഇരിട്ടി യിലേക്ക് ...
അതാണ് ഈ കാർത്തികേയന്റെ സഞ്ചാര മേഖല ...

ഇൻഫിനിറ്റിയുടെ കുട്ടി കുറുമ്പൻ ആയ കാർത്തികേയന് കണ്ണൂർ ബസ് ഇന്റെ സ്വാഗതം ....
കൂടുതൽ ചിത്രങ്ങൾക്കായി ഞങ്ങളുടെ ഗ്രൂപ്പ് സന്ദർശിക്കൂ ....