Our Passengers

Friday, 9 January 2015

കന്നി സ്വാമിയായി മല ചവുട്ടിയ കണ്ണൂര്‍ ബസ്സിനെ കാണെണ്ടേ ????

ഇരുമുടിക്കെട്ടും ശരണം വിളികളുമായി മല ചവിട്ടാന്‍ പുറപ്പെട്ട് സ്വാമിമാരില്‍ ഒരു കന്നി സ്വാമി കൂടെയുണ്ടായിരുന്നു.
സ്വന്തം ചേട്ടന്ടെയും കൂട്ടുകാരുടെയും കൂടെ അവനും മല ചവിട്ടി. ആരാണെന്നല്ലേ ???
kanjangad - kannur - kozhikode റൂട്ടില്‍ സര്‍വ്വീസ് നടത്താനായി എത്തിയിരിക്കുന്ന Eastern....

തന്ടെ പടനിലമായ കോഴിക്കോട് - കാഞ്ഞങ്ങാട് റൂട്ടിലേക്ക് കാല്‍ വയ്ക്കും മുന്‍പ് ഒരു തീര്‍ഥയാത്ര.
അയ്യപ്പനെ കാണാന്‍....

സൂപ്പർ ഫാസ്റ്റിന്റെ രാജാവ് രാജേഷിന്റെ പുതിയ പടക്കുതിരയെ കണ്ണ് നിറച്ചു കണ്ടോളു

കൈയ്യിലുള്ള എല്ലാ പെർമിറ്റുകളും സൂപ്പർ ഫാസ്റ്റുകളായ കണ്ണൂരിന്റെ അഭിമാന ഭാജനങ്ങളിലൊന്നായ രാജേഷ്,ട്രാൻസ്പോർട്ടിനു വേണ്ടി കരൂർ ശക്തി കോച്ചിൽ വെള്ളി നിറത്തോടെ പിറവിയെടുത്ത പുതു പുത്തൻ പടയാളി ഇതാ... കണ്ണൂര് ബസിന്റെ സ്വകാര്യ അഹങ്കാരം കൂടിയായ നമ്മുടെ പൊന്നോമന രാജേഷ്..
കണ്ണൂരിൻ പ്രതാപത്തിന്റെ മുഖമുദ്ര വീണ്ടും ഉയർത്തിപ്പിടിച്ചു കൊണ്ട് ....
അത് കാത്തുസൂക്ഷിക്കാൻ ഞങ്ങൾ ഒന്നുകൂടി ശക്തരാണ് എന്ന്,ഉച്ചൈസ്തരം ഉത്ഘോഷിച്ചു ഒരു പുത്തൻ ശക്തി കോച്ച് കളത്തിലിറക്കിയ
രാജേഷ് ട്രാൻസ്പോർട്ടിന്
എല്ലാവിധ ഭാവുകങ്ങളും
.
The All New RAJESH



Thursday, 8 January 2015

Exclusive launch of Dhanalakshmi ( ധനലക്ഷ്മി ) Kannur - Kuthuparamb OS

കണ്ണൂരിലെ റോഡുകള്‍ക്ക് ധനലക്ഷ്മി ഗ്രൂപ്പിനെ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലല്ലോ....
താവക്കര സ്റ്റാന്‍ടിലും പഴയ സ്റ്റാന്‍ടിലും ആശുപത്രി സ്റ്റാന്‍ടില്‍ എല്ലാം സ്ഥിര സാനിധ്യമായ ധനലക്ഷ്മി ഗ്രൂപ്പിന്ടെ പുതിയ അംഗം പുറത്തെത്തിക്കഴിഞ്ഞു.
സദ്ഗുരു ബോഡി യൂണിറ്റില്‍ നിന്നും പുറത്തിറങ്ങിയ ഈ സുന്ദരിക്കുട്ടി കണ്ണൂര്‍ കൂത്തുപറമ്പ മൂരിയാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ധനലക്ഷ്മി ( ദേവിക) യുടെ പകരക്കാരിയാണ്....

ആസ്വദിക്കൂ ധനലക്ഷ്മിയുടെ exclusive ചിത്രങ്ങള്‍....

കണ്ണൂര്‍ ബസ്സിലൂടെയും മലബാര്‍ റൈഡേര്‍സിലൂടെയും മാത്രം......

Wednesday, 7 January 2015

ഡോറിനു മുന്നില്‍ കൂട്ടം കൂടി നിന്ന വിദ്യാര്‍ഥികളോടു മാറി നില്‍ക്കാന്‍ പറഞ്ഞ കണ്ടക്ടര്‍ക്ക് കിട്ടിയ ശിക്ഷ എന്താണെന്നു അറിയുമോ ???

ഇന്നലെ രാവിലെ തലശ്ശേരിയില്
നിന്നും കണ്ണൂരേക്കു പുറപ്പെടാനായി ഒരുങ്ങിയ
Sriram Transport ന്ടെ KL-13-M-6669 നമ്പര് കല്ല്യാണ്
ബസ്സിനു ചുറ്റും പതിവുപോലെ കോളേജ്
വിദ്യാര്ഥികള് കൂടി നിന്നു. മറ്റ് യാത്രക്കാര്ക്കു
കയറാന് പറ്റാത്ത വിധം കൂട്ടം കൂടി നിന്ന ഇവരോടു
കണ്ടക്ടര് മാറി നില്ക്കാന് ആവശ്യപ്പെടുക എന്നൊരു
മഹാപാപം ചെയ്തുപോയി.
ഇതു കേട്ടപാതി കേള്ക്കാത്തപാത
ി ചോരതിളച്ചൊരു മഹതി തന്ടെ ഫോണെടുത്തു
കറക്കി....
വിദ്യാര്ഥികളെയും കുത്തിനിറച്ച് തോട്ടട കഴിഞ്ഞ്
ഒരു കോളേജിനു മുന്നിലെത്തിയപ്പോള് ഒരു
സംഘം ഈ ബസ്സിനെയും കാത്ത് നിലയുറപ്പിച്ചിര
ിക്കുകയായിരുന്നു....
പിന്നീട് നടന്നത് സിനിമയിലൊക്കെ കണ്ടു ശീലിച്ച
തരത്തിലുള്ള സീനായിരുന്നു....
സ്വന്തം അച്ഛന്ടെ വയസ്സുള്ള ഒരു
മനുഷ്യനെ കൈയ്യൂക്കിന്ടെയും മറ്റു
പലരുടേയും ധൈര്യത്തില് നടുറോഡിലിട്ട്
യാത്രക്കാരുടെയും നാട്ടുകാരുടെയും മുന്നില് വച്ച്
തല്ലിച്ചതച്ചു.
വിദ്യാര്ഥികളുടെ പ്രശ്നം... അതും ഒരു
വിദ്യാര്ഥിനിയുടെ പ്രശ്നം ആകുമ്പോള്
ഇടപെടണമല്ലോ....
മിന്നല് പണിമുടക്കൊന്നും ആവാത്തതിനാല്
പത്രങ്ങളില് വെണ്ടക്കാ വലിപ്പത്തില്
വാര്ത്തയും ആയില്ല.
ഈ റൂട്ടില് ഓടുന്ന ആറുബസ്സുകള് സ്വന്തമായുള്ള ഒരു
ബസ്സ് കമ്പനിക്ക് മിന്നല്പണിമുടക്ക് നടത്താന് വലിയ
ബുദ്ധിമുട്ട് ഇല്ലായിരുന്നു എന്നു എല്ലാവരും ഓര്ക്കുക.
അതു കൊണ്ടു തന്നെ തല്ലുകൊടുക്കാന്
‍ പറഞ്ഞവളും തല്ലിയവനും ഒക്കെ വൈകുന്നേരം ബസ്സില്
പാസും കൊടുത്തു പോയി.
ചില ബസ്സ് ജീവനക്കാര് കുട്ടികളോട്
മോശമായി പെരുമാറുന്നുണ്ട് എന്ന
കാര്യം നിഷേധിക്കുന്നില്ല.
പക്ഷേ പെട്ടെന്നുണ്ടായ പ്രകോപനത്തിന്ടെ
പേരില് പത്താളുടെ പിന്ബലത്തില്
നിയമം കൈയിലെടുത്ത് അഴിഞ്ഞാടുന്നത് അത്ര നല്ല
കാര്യം തന്നെ ആണോ എന്ന് ഒന്നു ആലോചിക്കുക...
മാറി നില്ക്കാന് ആവശ്യപ്പെട്ടാലോ പാസ്കാര്ഡ്
കാണിക്കാന് ആവശ്യപ്പെട്ടാലോ വിദ്യാര്ഥികള്
ക്കെതിരായുള്ള ക്രൂരതയായി മാറുന്നില്ല അതു. ഒരു
പാലം ഇട്ടാല് അങ്ങോട്ടും ഇങ്ങോട്ടും എന്നത്
എല്ലാവരും ഓര്മ്മയില് വെച്ചാല് നന്നായിരിക്കും.
മിന്നല് പണിമുടക്കോ ഇല്ലാത്തതുകൊണ്ടോ ,
വെണ്ടക്കാ അക്ഷരത്തില് പത്ര വാര്ത്ത
ഇല്ലാത്തതുകൊണ്ടോ ഈ
സംഭവം നിസ്സാരമായി പോകുന്നില്ല.
ഈ സംഭവത്തില് ഉള്പ്പെട്ട
ആണും പെണ്ണും അടങ്ങുന്ന യൂനിഫോമിട്ട
ക്രിമിനലുകള് ഒരു നാള് ഈ സംഭവം ഓര്ത്തു ദുഖിക്കും.
അതു ചിലപ്പോള് കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ്
ജീവിതം കരുപ്പിടിക്കാനുള്ള ഓട്ടത്തിനിടയില്
‍ അപ്രതീക്ഷിതമായി കടന്നു വരുന്ന സമന്സ്സ് ഓര്ഡറു
കണ്ടാകും....
കാരണം സര്വ്വീസ് നടത്തുന്ന
പൊതുവാഹനങ്ങളെ തടഞ്ഞവര്ക്കെതിരെ വാഹന
ഉടമക്ക് പരാതി നല്കാവുന്ന വകുപ്പുകള് മാറിയത് ഈ
അനിയന്മ്മാര് അറിഞ്ഞു കാണില്ല —

പറപ്പിച്ചു പോകുന്ന ബസുകളെ നമുക്കറിയാം . പക്ഷെ പറപ്പിക്കാൻ പടിപ്പിക്കുന്നവരെ അറിയുമോ ??

ലൈലന്ടു ഫാന്‍സ് എന്തൊക്കെ പറഞ്ഞാലും ലൈലന്ടു ബസ്സുമായി പറപറക്കുന്ന ചുണക്കുട്ടന്‍മ്മാരായ പിള്ളേരൊക്കെ ഒരിക്കലെങ്കിലും ഈ ടാടാ അപ്പൂപ്പന്ടെ ചക്രം തിരിച്ചിട്ടുണ്ടാകും....

ഇതാണ് കാരണവന്‍മ്മാര്‍ പറഞ്ഞത് പറ പറക്കുന്ന ഏതൊരു ലൈലന്ടിനു പിറകിലും ഒരു ടാടാ ഉണ്ടാകുമെന്നു.

കാസര്‍ഗോഡെ വിശിഷ്ട സേവനത്തിനു ശേഷം ഡെപ്പ്യൂട്ടേഷനില്‍ കണ്ണൂരിലെ ഹുസ്ന ഡ്രൈവിംഗ് സ്കൂളില്‍ എത്തി കണ്ണൂര്‍ ബസിന്ടെ വരും കാല ചുണക്കുട്ടന്‍മ്മാരെ വാര്‍ത്തെടുക്കാധായി വയസ്സുകാലത്തും ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കുന്ന ടാടാ സുന്ദരന്‍






Like Our Page

KANNUR BUS

Join Our Group


MALABAR RIDERS

മഴയിൽ കുതിര്ന്നു പരക്കം പായുന്ന ബസുകളെ കാണാണോ ???

പതിവില്ലാതെ വൃശ്ചികത്തിലും മഴ...
കലികാലം അല്ലേ എന്തൊക്കെ കാണാം ആവോ ഇനി....
മേഘാവൃതമായ തലശേരി ബസ്സ് സ്റ്റാൻഡിൽ കണ്ണൂർ ബസ്സിൻ ചുണക്കുട്ടികൾ സമയത്തിനെത്താൻ പാടു പെടുന്നു
പതിവു പോലെ തന്നെ ശ്രീരാമും എം എം ഉം കിതച്ചുവരുന്നു ....
തൊട്ടു പുറകിൽ താഴെ ചൊവ്വ വരെ ശ്വാസം പിടിച്ച് വന്ന അഖിൽ ട്രാക്ക് പിടിക്കാനുള്ള പാച്ചിൽ...
മെട്രോ കൊട്ടിയൂർക്ക് തന്റെ ഊഴം കാത്തുകിടക്കുന്നു...
വടകര താണ്ടി തലശേരി പിടിച്ച ജനസ്തുതി തെലൊരു ക്ഷീണത്താൽ വിശ്രമത്തിനുള്ള പോക്കിലും....
അപ്രതീക്ഷിതമായ എത്തിയ മഴെ കടത്തിവെട്ടി വീടു പിടിക്കാൻ ജനങ്ങളും നെട്ടോട്ടം ഓടുന്ന തലശേരി സ്റ്റാൻഡിൽ നിന്ന് ......
ഒരു മഴയിൽ കുതിർന്ന കാഴ്ചയുമായി...
ടീം കണ്ണൂർ ബസ്സ് .



Like Our Page

 KANNUR BUS

Join Our Group


MALABAR RIDERS

കണ്ണൂരിന്ടെ മണ്ണില്‍ വീണ്ടും കടുവ ഇറങ്ങുന്നു

കണ്ണൂരില്‍ അല്ലെങ്കിലും കണ്ണൂരിന്ടെ സ്വന്തക്കാരന്‍ ടൈഗര്‍ കോച്ച് നിര്‍മ്മിച്ച് കണ്ണൂരേക്കു വരാന്‍ തയ്യാറായി നില്‍ക്കുന്ന ആഷിക്ക്....

നിങ്ങളുടെ റോഡുകളില്‍ ഇവനെ ഉടന്‍ പ്രതീക്ഷിക്കാമെങ്കിലും ആദ്യം ഇവന്‍ ഓടുന്നത് കണ്ണൂര്‍ ബസ്സിലൂടെയും മലബാര്‍ റൈഡേര്‍സിലൂടെയും മാത്രം....

Malabar riders

Tuesday, 6 January 2015

KSRTC യുടെ ഏറ്റെടുക്കല്‍ ഒന്നാം ദിനം

പെര്മിറ്റ് ഉയർത്തലിന്റെ ഇര . ഇന്ന് കണ്ട കാഴ്ച ..
രാകേഷ് . കണ്ണൂരെ ബസ് പ്രേമികൾക്
പരിചയപ്പെടുത്തൽ വേണ്ടാത്ത നാമം .
വര്ഷങ്ങളോളം ചീമെനിയിൽ
നിന്നും കോഴിക്കൊടെക്ക് പറന്ന രാകേഷിനു ഇന്ന്
തൊട്ടു അകമ്പടി സർവീസ് തുടങ്ങിയിരിക്കുന്നു.. എന്ത്
കൊണ്ട് കെ എസ് ആർ ടി സി രക്ഷപ്പെടുന്നില്ല
എന്നതിന്റെ ക്ലാസ്സിക് ഉദാഹരണം ആണ് ഈ
ചിത്രം
രാകേഷ് എന്ന പെര്മിറ്റ് ഇന്ന് ലാഭകരം അല്ല .. ആ
പെര്മിറ്റ് ഏറ്റെടുക്കുന്നതിലൂടെ കെ എസ് ആർ
ടി സി ലക്ഷ്യം ആക്കുന്നത് എന്താണ്.. പയ്യന്നൂര്
ഡിപ്പോയുടെ ഒരു വികൃതി .. അൻവിത
ഒരിക്കലും രാകേഷിനു പകരം ആയിരുന്നില്ല..
രാകേഷ് അതൊരു
വിശ്വാസ്യതയുടെ പ്രതീകം ആയിരുന്നു ..
പക്ഷെ പെര്മിറ്റ് ഉയർത്തിയപ്പോൾ വന്ന
കഷ്ടനഷ്ടങ്ങളിൽ പെര്മിറ്റ്
അദ്വൈതിന്റെ കൈകലിലെത്തി . ഉച്ചക്ക്
കോഴിക്കോട് നിന്നും വന്നാൽ മൂന്നു മണിക്കൂർ
കണ്ണൂർ വിശ്രമം ആണ്.. സ്വതവേ ദുര്ബല ഇപ്പോൾ
ഗർഭിണിയും അല്ലാതെന്തു പറയാൻ ..

Monday, 5 January 2015

കണ്ണൂര് ബസ്സുകളിലെ കിരീടം വയ്ക്കാത്ത രാജാവ് - SUN STAR Group

കണ്ണൂരിൻ തദ്ദേശ സർവ്വീസിലെയും ബസ്സുകളുടെ എണ്ണത്തിലേയും രാജാവ്
അതിനിപ്പോൾ ഒരേയൊരു ഉത്തരം..
സൺസ്റ്റാർ ഗ്രൂപ്പ് പാനൂർ ....
അവരുടെ സ്വന്തം റൂട്ടിൽ പറക്കുന്ന റ്റാറ്റ കുട്ടൻന്മാർ കണ്ണൂർ ബസ്സിന് വേണ്ടി അണിനിരക്കുന്നു...
സൺറോസ് പുനർനിർമ്മിച്ച് ആദ്യ യാത്രയ്ക്ക് ഒരുങ്ങി നിൽക്കുമ്പോൾ ......
കൂത്തുപറമ്പ് സ്റ്റാൻഡിൽ നിന്നുള്ള ഒരു പുലർകാല ദൃശ്യം.

Like Our Page


KANNUR BUS


Join Our Group


MALABAR RIDERS